2016, മാർച്ച് 26, ശനിയാഴ്‌ച

കുഞ്ഞേ ഇതാ ഇത്രേം ഞാൻ നിന്നെ സ്നേഹിക്കുന്നു

ജീവിതത്തിൽ എല്ലാ തരത്തില്ലും എല്ലാവര്ക്കും മുമ്പിലും തോറ്റുപോയതിന്റെ വല്ലാത്ത വേദനയോടെ ഒരു ദിവസം ആരുമില്ലാത്ത ചാപ്പലിൽ ഒറ്റയ്ക്ക് പിറകിലെ ചുമരിൽ ചാരി ഇരിക്കുമ്പോൾ ഞാൻ ഈശോയോട് ചോദിച്ചു ... ഈ ലോകത്തിൽ ആരും എന്നെ സ്നേഹിക്കുന്നില്ല ... മനസിലാക്കുന്നില്ല ... പരിഗണിക്കുന്നില്ല ...പെറ്റമ്മക്ക് പോലും വേണ്ടാതായിരിക്കുന്നു ...
ജീവിതത്തിൽ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ നിയും എന്നിൽ നിന്നകന്നു നിന്നില്ലേ ...?? എന്റെ കണ്ണീർ കണ്ടില്ലാന്നു നടിച്ചില്ലേ...? എന്നെ നീ എത്രമാത്രം സ്നേഹിക്കുന്നുണ്ട് ഈശോയെ ???? പെറ്റമ്മ മറന്നാലും സ്നെഹിക്കുമെന്നു പറഞ്ഞ നീയും എന്നെ സ്നേഹിക്കാൻ മറന്നു പോയോ ..??
നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികളിക്കിടയിൽ ...കൈകൾ വിരിച്ചു കുരിശിൽ തല ചായ്ക്കുന്ന ഈശോയെ ഞാൻ കണ്ടു ... കുഞ്ഞേ ഇതാ ഇത്രേം ഞാൻ നിന്നെ സ്നേഹിക്കുന്നു .... ഇതിലതികമായി എനിക്കെങ്ങനെയാണ് നിന്നെ സ്നേഹിക്കുവാൻ കഴിയുക ??? എനിക്ക് ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല .... കുറെ നേരം വെറുതെ ഇരിന്നു ... വീണ്ടും ചോദിച്ചു എന്തിനാണ് ഈശോയെ എപ്പോഴും എന്റെ ചോദ്യങ്ങൾക്ക് എനിക്ക് മനസിലാക്കുവാൻ കഴിയാത്ത ഉത്തരങ്ങൾ തന്നു എന്നെ ഇങ്ങനെ പറ്റിക്കുന്നത് ???? ശരിക്കും നീ എന്നെ സ്നേഹിക്കാൻ മറന്നു പോയി അല്ലെ ..??
കുറെ സമയത്തെ കൂരിട്ടിനു ശേഷം .... ഞാൻ കുരിശിന്റെ വഴിയിലെ ചില സ്ഥലങ്ങൾ കണ്ടുതുടങ്ങി ... പതിനൊന്നാം സ്ഥലം ... ഈശോയെ കുരിശിൽ തറക്കുന്നു .... കൈകളിലും കാലുകളിലും അവർ ആണി തറക്കുന്നു ... ആണി പഴുതുകളിലേക്ക് കൈകാലുകൾ വലിച്ചു നീട്ടുന്നു ....ഉഗ്രമായ വേദന ... മനുഷ്യന് സങ്കല്പ്പിക്കാൻ കഴിയാത്ത പീടകൾ ... എങ്കിലും അവിടുത്തെ അധരങ്ങളിൽ പരാതിയില്ല ......
പന്ത്രണ്ടാം സ്ഥലം... ഈശോ മിശിഹ കുരിശിൽ തൂങ്ങി മരിക്കുന്നു.....പന്ത്രണ്ട് മണി സമയമായിരിന്നു... "എന്റെ പിതാവേ അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" എന്നരുൾ ചെയ്തു അവിടുന്ന് മരിച്ചു .......
ഈശോ വീണ്ടും എന്നോട് പറയുകയാണ്..കുഞ്ഞേ ഇതാ ഇത്രേം ഞാൻ നിന്നെ സ്നേഹിക്കുന്നു .... ഇതിലതികമായി എനിക്കെങ്ങനെയാണ് നിന്നെ സ്നേഹിക്കുവാൻ കഴിയുക ???
ഈ തവണ എനിക്കെല്ലാം മനസിലായി .. എന്റെ ചോദ്യത്തിന് ഉത്തരവും..
ശരിയാണ് ഈശോയെ എനിക്ക് തെറ്റിപോയി ... ആരാണ് എനിക്ക് പകമാരമായി ജീവൻ കൊടുക്കുക ...?. എന്റെ മുഖം ഓർത്ത് ആരാന്നു താങ്ങുവാൻ കഴിയുന്നതിലും അധികം വേദന ഒരു പരിഭവവും പരാതിയും ഇല്ലാതെ സഹിക്കുക ????? ആരാണ് വേദനയാൽ പിടയുമ്പോഴും സ്വന്തം അമ്മയെ എനിക്ക് മാത്രമായി നല്കുക ...?? ആരാണ് ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് കുഞ്ഞേ നീ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞു ഓരോ തവണ ഞാൻ അകന്നു പോകുമ്പോഴും ഞാനറിയാതെ എന്റെ കൂടെ നടന്നു ക്ഷെമയോടെ എന്റെ തിരിച്ചു വരവിനായി ..., എന്നെ വാരി പുണരുവാനായി കാത്തിരിക്കുക ....???
അങ്ങ് മാത്രമാണ് ഈശോയെ .... അങ്ങ് മാത്രം ...
ഇന്നു ഞാനറിയുന്നു കാൽവരി മലയും ആ കുരിശും ഉയർത്തപ്പെട്ടിരിക്കുന്നത് എനിക്ക് മുമ്പിലാണ് .. കുഞ്ഞേ നിന്നെ ഇതാ ഇത്ര മാത്രം ഞാൻ സ്നേഹിക്കുന്നുവെന്ന് എന്നോട് എപ്പോഴും പറയുവാൻ ..ഇതിൽ കൂടുതൽ സ്നേഹിക്കുവാൻ എനിക്കറിയില്ല എന്നെനിക്കു കാണിച്ചുതരുവാൻ എനിക്ക് മുമ്പിൽ തന്നെയാണ് കൈകൾ വിരിച്ചു എന്റെ ഈശോ തല തായിച്ചിരിക്കുന്നത്...
സോറി ഈശോയെ .... അങ്ങയുടെ സ്നേഹത്തെ ചോദ്യം ചെയ്തതിന്‌....
അങ്ങയെ സ്നേഹിക്കുവാൻ മറന്നു പോയതിനു ... എന്റെ തോൽവികൾ കുരിശോട് ചേര്ത്തു വിജയമാക്കാൻ മടിച്ചതിന്... ഒരായിരം സോറി ....

2015, നവംബർ 12, വ്യാഴാഴ്‌ച

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും

ക്രിസ്തുവിനെ കുടുക്കാൻ വന്നവർ ചോദിച്ചു... ഞങ്ങൾ രാജാവിനു ടാക്സ് കൊടുക്കണമോ..?
ക്രിസ്തു കൊടുക്കണമെന്നു പറഞ്ഞാൽ ചോദിക്കാം.. നീ വലിയ ദൈവപുത്രനെന്നു പറഞ്ഞിട്ട് രാജാവിനെയാണോ അനുസരിക്കുന്നത്..?
കൊടുക്കരുതെന്നു പറഞ്ഞാൽ രാജ്യദ്രോഹം പറയുന്നുവോ എന്നു ചോദിച്ച് അതിന്റെ പേരിൽ അറസ്റ്റ് ചെയ്യാം..
ഒരുമാതിരി .. കുറുക്കബുദ്ധി.. !
ഇത്തരം സമയങ്ങളിൽ കൗശലമാണു നല്ലത്...
നല്ല കൗശലം..
ചരിത്രപരമായ കൗശലം..
ക്രിസ്തു പറഞ്ഞു.. ഒരു നാണയം കൊണ്ടുവരൂ..
കൊണ്ടുവരപ്പെട്ടു...
ഇതിലേക്ക് നോക്കൂ..
നോക്കപ്പെട്ടു...
ഇതാരുടെ ചിത്രമാണു..?
സീസറിന്റേത്...
അപ്പോൾ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും..
ക്രിസ്തുവിനെ കുടുക്കാൻ വന്നവർ കുടുങ്ങിപ്പോയി.....
പിന്നെയും ചോദ്യം ചെയ്യാൻ ധൈര്യമില്ല..
 അവൻ ക്രിസ്തുവിനോട് ചോദിക്കുന്നു...

സീസറിനുള്ളത് മനസ്സിലായി... എന്താണു ദൈവത്തിനു കൊണ്ടുക്കേണ്ടത്...
ക്രിസ്തു എന്റെ മിഴികളിലേക്ക് നോക്കി...
പിന്നെ എന്റെ ഹൃദയത്തിലേക്കും..
എനിക്ക് മനസ്സിലായി.............

ഒരുവൻ ഈ ലോകം തന്നെ നേടിയാലും സ്വന്തം ഹൃദയം നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം..?

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

“Praise The Lord! ” കുട്ടികൾ ഇല്ലാത്ത കുടുംബങ്ങൾക്കു വേണ്ടി... * K CCF K നടത്തുന്ന മദ്ധ്യസ്ഥ പ്രാർത്ഥന From 01" September to 07" September 2015

“Praise The Lord! ”
കുട്ടികൾ ഇല്ലാത്ത കുടുംബങ്ങൾക്കു വേണ്ടി...
* K CCF K നടത്തുന്ന മദ്ധ്യസ്ഥ പ്രാർത്ഥന
From 01" September to 07" September 2015
അവിടുന്നു. വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നൽകി അവളെ സന്തുഷ്ടയാക്കുന്നു.                                           സങ്കീർത്തനങ്ങൾ 113 : 9
പരിശുദ്ധ അമ്മേ, രക്ഷകന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ |
യേശുവേ ഏകരക്ഷകാ, ലോകരക്ഷകാ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. യേശുവേ എന്റെ രക്ഷകാ, എന്റെ കുടുംബത്തിന്റെ രക്ഷകാ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. എന്നെ രക്ഷിക്കുവാൻ കുരിശിൽ മരിച്ച ഈശോയെ അങ്ങയെ എന്റെ ജീവിതത്തിന്റെ നാഥനും രക്ഷകനുമായി ഏറ്റുപറഞ്ഞുകൊണ്ട്, ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും നന്ദിപറയുകയും ചെയ്യുന്നു. യേശുവേ സ്നേഹനാഥാ ജീവനാഥാ അങ്ങയുടെ കുരിശുമരണത്തിന്റെ മഹിമയാലെ, തിരുരക്തത്തിന്റെ വിലയാലെ, ഉയർത്തെഴുന്നേൽപ്പിന്റെ ശക്തിയാലെ, എന്റെ ശരീരത്തെയും, ദമ്പതികളുടെ ശരീരത്തെയും, മനസിനെയും വിശുദ്ധീകരിച്ച അങ്ങയുടെ പരിശുദ്ധാത്മാവു കൊണ്ട് ഈദമ്പതികളെയും എന്നെയും നിറക്കണമേ
  യേശുവേ സ്തോത്രം, യേശുവേ നന്ദി ( 3 പ്രാവശ്യം)
അല്പസമയം ധ്യാനിക്കുക.
                സ്വതന്ത്രമായി കൈകൾ ഉയർത്തി ,
                                                ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കായും സ്തുതിക്കുക .
                               
കർത്താവേ കരുണയുണ്ടാകണമേ/ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ/ കൂട്ടികളെ ലഭിക്കുന്നതിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്ന ദമ്പതികളുടെമേൽ കരുണ തോന്നണമേ ഞങ്ങളെ ശിക്ഷിക്കരുതെ/ ഞങ്ങൾ പ്രാർത്ഥിക്കുന്ന ദമ്പതികളെ ശിക്ഷിക്കരുതെ/ ഞങ്ങളും ദമ്പതികളും / ഞങ്ങളുടെ പൂർവ്വികരും, ദമ്പതികളുടെ പൂർവ്വികരും, ഇവരുടെയും, ഞങ്ങളുടെയും സഹോദരങ്ങളും വഴി വന്നുപോയ എല്ലാ തെറ്റുകളും ക്ഷമിക്കണമേ | കടങ്ങൾ ഇളച്ചുതരണമേ/ ദമ്പതികളെയും ഞങ്ങളെയും അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമേ.
യേശുവേ സ്തോത്രം, യേശുവേ നന്ദി ( 3 പ്രാവശ്യം)
" യാചിപ്പിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും, മുട്ടുവീൻ തുറക്കപ്പെടും ' എന്ന് അരുളിചെയ്ത കർത്താവായ ഈശോയെ, അങ്ങയുടെ സന്നിധിയിൽ കുഞ്ഞുങ്ങൾ ലഭിക്കുന്നതിനു വേണ്ടി, ഞങ്ങൾ മുട്ടുകയും അന്വേഷിക്കയും യാചിക്കയും ചെയ്യുന്നു....(മറുവശത്തുള്ള ഒരോ ദമ്പതികളുടെ പേരു പറയുക) കുട്ടികളെ നൽകി അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
സ്വർഗ്ഗസ്ഥനായ എന്റെ പിതാവിനോട്, എന്റെ നാമത്തിൽ എന്തുയാചിച്ചാലും ലഭിക്കും എന്ന് വഗ്ദാനം ചെയ്തത് ഞങ്ങളുടെ രക്ഷകനായ ഈശോയെ, സ്വർഗ്ഗസ്ഥനായ അങ്ങയുടെ പിതാവിനോട് അങ്ങയുടെ നാമത്തിൽ, കുഞ്ഞുങ്ങൾ ലഭിക്കുന്നതിനു വേണ്ടി ഞങ്ങൾ യാചിക്കുന്ന ........ (മറുവശത്തുള്ള പേരുകൾ പറയുക) കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ.
ആകാശവും ഭൂമിയും കടന്നുപോകും എങ്കിലും അങ്ങയുടെ വചനങ്ങൾ നിലനിൽക്കുമെന്ന് വാഗ്ദാനം ചെയ്ത രക്ഷകനായ ഈശോയെ കുഞ്ഞുങ്ങൾ ലഭിക്കുന്നതിനു വേണ്ടി ഞങ്ങൾ യാചിക്കുന്ന ........ ( മറുവശത്തുള്ള പേരുകൾ വർത്തിക്കുക) കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുമെന്ന് ഞങ്ങൾ ഉറപ്പായി വിശ്വസിക്കുന്നു. പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ കർത്താവീശോമിശിഹായുടെ നാമത്തിലും പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിലും പ്രാർത്ഥന ഞങ്ങൾ സമർപ്പിക്കുന്നു. കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ.


കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും, chain prayer list ലെ എല്ലാ കുടുംബങ്ങളും 01' to 07"September വരെയുള്ള ദിവസങ്ങളിൽ രണ്ടു ഗണമായി, രാവിലെ 7 മുതൽ ഉച്ചയ്ക്ക് 3 മണി വരെ ഒരോ മണിക്കൂറിലും (9 നേരം), രാവിലെ 7 മണിക്കും, ഉച്ചയ്ക്ക് 3 മണിക്കും. വൈകീട്ട 9 മണിക്കും (3 നേരം) മക്കളില്ലാത്ത കുടുംബങ്ങളുടെ പേരുപറഞ്ഞു ഉപവസിച്ചു പ്രാർത്ഥിക്കുന്നതാണ്. സഭാമേലദ്ധ്യക്ഷന്മാരും സന്യാസി-സന്യാസിനികളും നമ്മോടൊപ്പം പ്രാർത്ഥിക്കുന്നതാണ്. നിങ്ങളും ദിവസങ്ങളിൽ ഉപവസിച്ചു പ്രാർത്ഥിക്കണമെ കുട്ടായ്മയുടെ അനുഗ്രഹപ്രദമായ നടത്തിപ്പിനുവേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

ജീവന്‍റെ ഉടമ ദൈവമാണു അതിനെ നശിപ്പിക്കാന്‍ ഒരു മനുഷ്യനും അധികാരമില്ല. "കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ദാനമാണു ഉദരഫലം ഒരു സമ്മാനവും " (സന്‍കീ.127:3 )


"ഒരു കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ജനിക്കുന്നതിനു മുന്‍പു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവായാല്‍ അവന്‍ വലിയവനാകും ഒരുകുഞ്ഞു മാതപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവാകുന്നതിനു മുന്‍പു അമ്മുടെ ഉദരത്തില്‍ ഉരുവായാല്‍ അവന്‍ മ്രുഗമാകും " ( മനുസമ്രു തി)

ഒരു മനുഷ്യജീവിതത്തെ മുഴുവന്‍ സ്വാധീനിക്കുന്ന അതിപ്രധാനമായ ഒരു നിമിഷമാണു ഗര്‍ഭധാരണ നിമിഷമം ! അവിടെയുണ്ടാകുന്നവീകലത മനുഷ്യ സമൂഹത്തെ മുഴുവന്‍ സ്വാധീനിക്കുന്നൂ. നന്മയായാലും തിന്മയായാലും ആരംഭം അവിടെയാണു, നല്ലതൂപോലെ ഒരുക്കിയ സ്ഥലത്തു വിക്കുന്ന വിത്തു 100 മേനി ഫലം തരും ഒരുക്കാത്തസ്ഥലത്തു വിതക്കപെടുന്ന വിത്തുകൊണ്ടു ഒരു ഫലവും ലഭിക്കുന്നില്ല.
ആ സമയത്തെ ചിന്തയും,,കാഴ്ച്ചയും ,ശ്രവണവും എല്ലാം എല്ലാം ഉരുവാകുന്ന ഭ്രൂണത്തെ സ്വാധീനിക്കുന്നു. ആ സമയത്തു മനോമുകരത്തില്‍ കൂടി കടന്നുപോകുന്ന എല്ലാ വ്യാപാരങ്ങളും കുഞ്ഞിനെ സ്വാധീനിക്കുന്നു. ആ സമയത്തുണ്ടാകുന്ന മുറിവുകളും, സന്തോഷവും ,ദുഖവും, നന്മയും തിന്മയും എല്ലാം മനുഷ്യായുസ് മുഴുവന്‍ നീണ്ടു നില്ക്കും .അധവാ അതിന്‍റെ സ്വാധീനം എപ്പോഴും ഒരുവന്‍റെ ജീവിതത്തില്‍ ഉണ്ടാകും.
ഗര്‍ഭധാരണ നിമിഷത്തിലെ സ്വാധീനം !
ഒരു ഉദാഹരണത്തില്‍ കൂടി ഇതു മനസിലാക്കാം ( എഴുതാന്‍ പോയാല്‍ ലേഖനം നീളും അതിനാല്‍ എഴുതുന്നില്ല. വായീക്കുക ഉല്പ.30: 32 - 42 )
ഇവിടെ കാണാന്‍ കഴിയുന്ന ഒരു പരമാര്‍ത്ഥം , ഗര്‍ഭധാരണനിമിഷത്തില്‍ ആടിന്‍റെ മനോമുകിരത്തില്കൂടി കട്ടന്നുപോയ അധവാ അതു കണ്ടതായ കാഴ്ച്ച അതിന്‍റെ കുഞ്ഞുങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നാണു ?
വികലമായ സന്തോഷം സമൂഹത്തിനു ദോഷ ഫലങ്ങള്‍ സമ്മാനിക്കുന്നു !
ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹം ലഭിക്കുന്നില്ല. പക്ഷേ മുന്‍പു സ്നേഹം നല്കകയിട്ടുള്ള ചില ഓര്‍മ്മകള്‍ അയാളെ കുറിച്ചു ചിന്തിക്കാന്‍ ഇടയാക്കുന്നു. ഭര്ത്താവുമായുള്ള ദാമ്പത്യ ധര്മ്മാനുഷ്ടാനത്തില്‍ അയാളാണു തന്‍റെ അടുത്തുള്ളതെന്നു ചിന്തിച്ചാല്‍ ആധവാ ഗര്‍ഭധാരണ നിമിഷത്തില്‍ അയാളെക്കുറിച്ചാണു ചിന്തിച്ചിരുന്നതെങ്കില്‍ അവള്‍ വ്യഭിചാരം ചെയ്യുന്നു. അതുപോലെ ചിലര്‍ ആഗ്രഹിച്ചിരുന്നതുപോലെയുള്ള സ്ത്രീയെ അല്ല്ല വിവാഹം ചെയ്തതു അധവാ പഴയ കാമുകിയെ അല്ല വിവാഹം ചെയ്തതു അതിനാല്‍ ഇപ്പോഴും അവളുടെ ചിന്തയാണു മനസിലെങ്കില്‍ ,പ്രത്യേക്കിച്ചു ധാമ്പത്യ ധര്മ്മാനുഷ്ടാന സമയത്തു അയാള്‍ അവളോടൊത്താണു സഹവസിക്കുന്നതെന്ന ചിന്തയ്യാണു അയാള്‍ക്കുള്ളതെങ്കില്‍ അയാളും വ്യഭിചാരം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും തന്നെ വ്യഭിചാരത്തിന്‍റെ ഒരു സന്തതി ജനിക്കാന്‍ ഇടയാകുന്നു. ഇതു തിക്തഫലം സമ്മൂഹത്തില്‍ ഉളവാക്കും.
അതുപോലെ ഈ സമയത്തു രണ്ടു പേരും ദൈവാനുഭവത്തില്‍ ആണെങ്കില്‍ നല്ല ഫലവും ഏതെങ്കിലും തരത്തിലുള്ള ദുഷിച്ച ചിന്തയിലാണെങ്കില്‍ ദുഷിച്ചാ ഫലങ്ങളും ഉളവാക്കും
ഇന്നു സമൂഹത്തില്‍ കാണുന്ന തിന്മകള്‍ അബോര്ഷന്‍, ബലാല്‍ സംഘം ,,ഒളിഞ്ഞു നോട്ടം ,നഗ്നത കാണല്‍ ,,പ്രദര്‍ശിപ്പിക്കല്‍ ,ലൈം ഗീകാരാചകത്വം ഇങ്ങനെ പലതും ഗര്‍ഭധാരണനിമിഷത്തിലെ പാളിച്ചകളില്‍ നിന്നും സംഭവിക്കാം

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

കുട്ടികൾ ഇല്ലാത്ത കുടുംബങ്ങൾക്കു വേണ്ടി... * K CCF K നടത്തുന്ന മദ്ധ്യസ്ഥ പ്രാർത്ഥന From 01" September to 07" September 2015

Praise the Lord!
Kerala Catholic Charismatic Fellowship(K.C.C.F.K.)
പരിശുദ്ധ അമ്മേ, രക്ഷകന്റെ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ
CHAIN PRAYER 1" September to 7" September 2015

ഈശോയിൽ പ്രിയ________________________________

ലോകരക്ഷകനും ഭൂസ്വർഗ്ഗങ്ങളുടെ അധിപനും നമ്മുടെ കർത്താവുമായ ഈശോമിശിഹായുടെ നാമത്തിൽ നിങ്ങൾക്ക് പ്രാർത്ഥനാഗുപ്പിൽ നിന്നും സ്നേഹവന്ദനങ്ങൾ. കുട്ടികൾ ഇല്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി കഴിഞ്ഞ 28 വർഷമായി K.C.C.F.K മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി വരുന്നു. വർഷത്തിൽ 4 കുടുംബങ്ങൾക്ക് മദ്ധ്യസ്ഥ പ്രാർത്ഥന വഴി ദൈവം വിടുതൽ നൽകി അനുഗ്രഹിച്ചു
.
പ്രാർത്ഥനാഗ്രൂപ്പ് ആഴ്ചയിൽ 4 ദിവസം ഞായർ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ പ്രാർത്ഥനക്കായി കൂടുന്നു. എല്ലാ ദിവസങ്ങളിലും ഗുപ്പംഗങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. എല്ലാ മാസത്തിന്റേയും ആദ്യവെള്ളായാഴ്ച ഉപവാസ പ്രാർത്ഥന നടത്തുന്നു. അന്നു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു .(നിങ്ങൾ എവിടെയായിരുന്നാലും ആദ്യവെള്ളിയാഴ്ചകളിൽ ഞങ്ങളോടൊപ്പം ഉപവസിച്ചു പ്രാർത്ഥിക്കുക) കൂടാതെ എല്ലാ മാസത്തിന്റേയും അവസാന വ്യാഴാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്കു 3 മണിവരെ ഉപവസിക്കുകയും 9 പ്രാവശ്യം ഒരോ മണിക്കൂർ ഇടവിട്ട് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. വർഷം സെപ്റ്റംബര് മാസ അില 8 ദിവസം Chain ആയി ഉപവാസത്തോടുകൂടി അനേകർ രാവിലെ 7 മണിക്കും , ഉച്ചക്ക് 3 മണിക്കും. വൈകിട്ട് 9 മണിക്കും കൃത്യസമയത്ത് ഒരു വിഭാഗവും, രാവിലെ 7 മുതൽ ഉച്ചയ്ക്കു 3 മണിവരെ ഓരോ മണിക്കൂർ ഇടവിട്ട 9 പ്രാവശ്യം മറ്റൊരു വിഭാഗവും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും.
  പ്രാർത്ഥനക്ക് ഒരുങ്ങുന്നതിനു വേണ്ടി ചില നിർദ്ദേശങ്ങൾ ഇതോടൊപ്പം അയക്കുന്നു. നിർദ്ദേശങ്ങൾ നിങ്ങൾക്കും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കും നൽകുന്നു. നമ്മുടെ യാചനകൾ ദൈവസന്നിധിയിൽ സ്വീകാര്യം ആകുന്നതിന് നമുക്ക് ആത്മശോധന ചെയ്യാം . ചോദ്യങ്ങളുടെ ഉത്തരം ഇങ്ങോട്ട് അയക്കുവാനല്ല. പ്രത്യുത നമ്മെ ശോധന ചെയ്തത് കർത്താവിന് സമർപ്പിക്കുന്നതിനാണ്. എന്നാൽ പ്രാർത്ഥനയെപ്പറ്റി എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ എഴുതി അറിയിക്കുക. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും.

നിങ്ങൾക്ക് ആരോടെങ്കിലും വിരോധം ഉണ്ടോ.?..... ആരോടെങ്കിലും നിങ്ങൾക്ക് ക്ഷമിക്കാനുണ്ടോ?
ബൈബിൾ പറയുന്നു
            “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അത് ക്ഷമിക്കുവീൻ.അപ്പോൾ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും".(മർക്കോസ് 11:25) "
            “ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ, അങ്ങനെ നിങ്ങൾ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും'.(മത്തായി 5: 44-45)
 നിങ്ങൾക്ക് ദൈവം നൽകിയ നന്മകൾ അവയുടെ അഭാവത്തിൽ ദുഃഖിക്കുന്നവർക്കുവേണ്ടി പങ്കുവയ്ക്കാറുണ്ടോ ?.. ബൈബിൾ പറയുന്നു:
" വിശക്കുന്നവരുമായി ആഹാരം പങ്കുവെക്കുകയും, ഭവനരഹിതരെ വീട്ടിൽ സ്വീകരിക്കുകയും, നഗ്നനെ ഉടുപ്പിക്കുകയും, സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കയും ചെയ്യുന്നതല്ലെ അത്. അപ്പോൾ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും, നീ വേഗം സുഖം പ്രാപിക്കും, നിന്റെ നീതി നിന്റെ മുമ്പിലും , കർത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും. നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ എന്ന് മറുപടി തരും' (ഏശയ്യാ 58 : 7-10)


" കർത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, എല്ലാ ഉൽപന്നങ്ങളുടെയും ആദ്യഫലങ്ങൾ കൊണ്ടും ബഹുമാനിക്കുക അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധികൊണ്ട് നിറഞ്ഞു കവിയുകയും ചെയ്യും.' (സുഭാഷിതം/ സദൃശ്യവാക്യങ്ങൾ 3:9)
: ദൈവം നൽകിയിരിക്കുന്ന ചെറുതും വലുതുമായ അനേകം അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞ് ദൈവത്തെ സ്തുതിക്കാറുണ്ടോ..?
"ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല', (1 കൊരി 2:9)
"നിങ്ങളെ കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. അത് 'നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്, നിങ്ങൾക്ക് ശുഭമായ ഭാവിയും, പ്രത്യാശയും നൽകുന്ന പദ്ധതി... ഞാൻ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും '' (ജെറമിയ 29 :11)
" ദൈവത്തെ സ്നേഹിക്കുന്നവർക്കും , അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്കും, അവിടുന്ന് സകലതും നന്മക്കായി പരിണമിപ്പിക്കുന്നു' (റോമർ 8, 58)
വിശുദ്ധവേദപുസ്തകവും, തിരുസ്സഭയും വിലക്കിയിരിക്കുന്ന എന്തെങ്കിലും പ്രവർത്തികൾ നിങ്ങൾ ചെയ്തിട്ടുണ്ടോ..? ഉണ്ടെങ്കിൽ അവ ഉപേക്ഷിച്ച് ഈശോയോട് മാപ്പുപറയുക..
" നിങ്ങൾ മന്ത്രവാദികളേയും, ശകുനക്കാരെയും , സമീപിച്ച അശുദ്ധരാകരുത്. (ലേവ്യ 19 :31)
" നിന്റെ ദൈവമായ കർത്താവ് തരുന്ന ദേശത്ത് നീ വരുമ്പോൾ, ദേശത്തെ ദുരാചാരങ്ങൾ അനുകരിക്കരുത്. ആഭിചാരകൻ, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരൻ, മൃതസന്ദേശവാഹകൻ എന്നിവരാരും നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കരുത്. ഇത്തരക്കാർ കർത്താവിന്ദ നിന്ദ്യരാണ്'. (നിയമാവർത്തനം 18 9- 13)
ഉദാ:- കൈനോക്കിക്കുക, ലക്ഷണം പറയിപ്പിക്കുക, വാരഫലം നോക്കുക, പ്രശ്നം വയ്പ്പിക്കുക ഇതെല്ലാം
ദൈവാനുഗ്രഹം തടസപ്പെടുത്തുന്ന തിന്മകളാണ്. നിങ്ങൾ പരസ്പരം കുറ്റാരോപണം നടത്താറുണ്ടൊ.....?
നിങ്ങൾ ജീവിതപങ്കാളിയെ പഴിക്കുമ്പോൾ വ്യക്തിയെ നിങ്ങൾക്കായി തിരഞ്ഞെടുത്ത ദൈവത്തേയും അതിന് സാക്ഷ്യം വഹിച്ച സഭയേയും ആണ് നിങ്ങൾ അവഹേളിക്കുന്നത്.
" എന്തെന്നാൽ അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖേനയും , അവിശ്വാസിയായ ഭാര്യ ഭർത്താവു മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു. (1 കൊറീന്ത്യർ 7 14 ) ലോകരക്ഷകനും നമ്മുടെ കർത്താവുമായ ഈശോമിശിഹായുടെ കൃപയും, സമാധാനവും, അനുഗ്രഹങ്ങളും, എപ്പോഴും നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് .
എന്ന് യേശു ക്രിസ്തുവിലുള്ള സ്നേഹത്തിലും, പരിശുദ്ധ അമ്മ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയിലും,

K. C. C. F. K. Leader