2016, മാർച്ച് 26, ശനിയാഴ്‌ച

കുഞ്ഞേ ഇതാ ഇത്രേം ഞാൻ നിന്നെ സ്നേഹിക്കുന്നു

ജീവിതത്തിൽ എല്ലാ തരത്തില്ലും എല്ലാവര്ക്കും മുമ്പിലും തോറ്റുപോയതിന്റെ വല്ലാത്ത വേദനയോടെ ഒരു ദിവസം ആരുമില്ലാത്ത ചാപ്പലിൽ ഒറ്റയ്ക്ക് പിറകിലെ ചുമരിൽ ചാരി ഇരിക്കുമ്പോൾ ഞാൻ ഈശോയോട് ചോദിച്ചു ... ഈ ലോകത്തിൽ ആരും എന്നെ സ്നേഹിക്കുന്നില്ല ... മനസിലാക്കുന്നില്ല ... പരിഗണിക്കുന്നില്ല ...പെറ്റമ്മക്ക് പോലും വേണ്ടാതായിരിക്കുന്നു ...
ജീവിതത്തിൽ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ നിയും എന്നിൽ നിന്നകന്നു നിന്നില്ലേ ...?? എന്റെ കണ്ണീർ കണ്ടില്ലാന്നു നടിച്ചില്ലേ...? എന്നെ നീ എത്രമാത്രം സ്നേഹിക്കുന്നുണ്ട് ഈശോയെ ???? പെറ്റമ്മ മറന്നാലും സ്നെഹിക്കുമെന്നു പറഞ്ഞ നീയും എന്നെ സ്നേഹിക്കാൻ മറന്നു പോയോ ..??
നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികളിക്കിടയിൽ ...കൈകൾ വിരിച്ചു കുരിശിൽ തല ചായ്ക്കുന്ന ഈശോയെ ഞാൻ കണ്ടു ... കുഞ്ഞേ ഇതാ ഇത്രേം ഞാൻ നിന്നെ സ്നേഹിക്കുന്നു .... ഇതിലതികമായി എനിക്കെങ്ങനെയാണ് നിന്നെ സ്നേഹിക്കുവാൻ കഴിയുക ??? എനിക്ക് ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല .... കുറെ നേരം വെറുതെ ഇരിന്നു ... വീണ്ടും ചോദിച്ചു എന്തിനാണ് ഈശോയെ എപ്പോഴും എന്റെ ചോദ്യങ്ങൾക്ക് എനിക്ക് മനസിലാക്കുവാൻ കഴിയാത്ത ഉത്തരങ്ങൾ തന്നു എന്നെ ഇങ്ങനെ പറ്റിക്കുന്നത് ???? ശരിക്കും നീ എന്നെ സ്നേഹിക്കാൻ മറന്നു പോയി അല്ലെ ..??
കുറെ സമയത്തെ കൂരിട്ടിനു ശേഷം .... ഞാൻ കുരിശിന്റെ വഴിയിലെ ചില സ്ഥലങ്ങൾ കണ്ടുതുടങ്ങി ... പതിനൊന്നാം സ്ഥലം ... ഈശോയെ കുരിശിൽ തറക്കുന്നു .... കൈകളിലും കാലുകളിലും അവർ ആണി തറക്കുന്നു ... ആണി പഴുതുകളിലേക്ക് കൈകാലുകൾ വലിച്ചു നീട്ടുന്നു ....ഉഗ്രമായ വേദന ... മനുഷ്യന് സങ്കല്പ്പിക്കാൻ കഴിയാത്ത പീടകൾ ... എങ്കിലും അവിടുത്തെ അധരങ്ങളിൽ പരാതിയില്ല ......
പന്ത്രണ്ടാം സ്ഥലം... ഈശോ മിശിഹ കുരിശിൽ തൂങ്ങി മരിക്കുന്നു.....പന്ത്രണ്ട് മണി സമയമായിരിന്നു... "എന്റെ പിതാവേ അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" എന്നരുൾ ചെയ്തു അവിടുന്ന് മരിച്ചു .......
ഈശോ വീണ്ടും എന്നോട് പറയുകയാണ്..കുഞ്ഞേ ഇതാ ഇത്രേം ഞാൻ നിന്നെ സ്നേഹിക്കുന്നു .... ഇതിലതികമായി എനിക്കെങ്ങനെയാണ് നിന്നെ സ്നേഹിക്കുവാൻ കഴിയുക ???
ഈ തവണ എനിക്കെല്ലാം മനസിലായി .. എന്റെ ചോദ്യത്തിന് ഉത്തരവും..
ശരിയാണ് ഈശോയെ എനിക്ക് തെറ്റിപോയി ... ആരാണ് എനിക്ക് പകമാരമായി ജീവൻ കൊടുക്കുക ...?. എന്റെ മുഖം ഓർത്ത് ആരാന്നു താങ്ങുവാൻ കഴിയുന്നതിലും അധികം വേദന ഒരു പരിഭവവും പരാതിയും ഇല്ലാതെ സഹിക്കുക ????? ആരാണ് വേദനയാൽ പിടയുമ്പോഴും സ്വന്തം അമ്മയെ എനിക്ക് മാത്രമായി നല്കുക ...?? ആരാണ് ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് കുഞ്ഞേ നീ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞു ഓരോ തവണ ഞാൻ അകന്നു പോകുമ്പോഴും ഞാനറിയാതെ എന്റെ കൂടെ നടന്നു ക്ഷെമയോടെ എന്റെ തിരിച്ചു വരവിനായി ..., എന്നെ വാരി പുണരുവാനായി കാത്തിരിക്കുക ....???
അങ്ങ് മാത്രമാണ് ഈശോയെ .... അങ്ങ് മാത്രം ...
ഇന്നു ഞാനറിയുന്നു കാൽവരി മലയും ആ കുരിശും ഉയർത്തപ്പെട്ടിരിക്കുന്നത് എനിക്ക് മുമ്പിലാണ് .. കുഞ്ഞേ നിന്നെ ഇതാ ഇത്ര മാത്രം ഞാൻ സ്നേഹിക്കുന്നുവെന്ന് എന്നോട് എപ്പോഴും പറയുവാൻ ..ഇതിൽ കൂടുതൽ സ്നേഹിക്കുവാൻ എനിക്കറിയില്ല എന്നെനിക്കു കാണിച്ചുതരുവാൻ എനിക്ക് മുമ്പിൽ തന്നെയാണ് കൈകൾ വിരിച്ചു എന്റെ ഈശോ തല തായിച്ചിരിക്കുന്നത്...
സോറി ഈശോയെ .... അങ്ങയുടെ സ്നേഹത്തെ ചോദ്യം ചെയ്തതിന്‌....
അങ്ങയെ സ്നേഹിക്കുവാൻ മറന്നു പോയതിനു ... എന്റെ തോൽവികൾ കുരിശോട് ചേര്ത്തു വിജയമാക്കാൻ മടിച്ചതിന്... ഒരായിരം സോറി ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ