2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

“Praise The Lord! ” കുട്ടികൾ ഇല്ലാത്ത കുടുംബങ്ങൾക്കു വേണ്ടി... * K CCF K നടത്തുന്ന മദ്ധ്യസ്ഥ പ്രാർത്ഥന From 01" September to 07" September 2015

“Praise The Lord! ”
കുട്ടികൾ ഇല്ലാത്ത കുടുംബങ്ങൾക്കു വേണ്ടി...
* K CCF K നടത്തുന്ന മദ്ധ്യസ്ഥ പ്രാർത്ഥന
From 01" September to 07" September 2015
അവിടുന്നു. വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നൽകി അവളെ സന്തുഷ്ടയാക്കുന്നു.                                           സങ്കീർത്തനങ്ങൾ 113 : 9
പരിശുദ്ധ അമ്മേ, രക്ഷകന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ |
യേശുവേ ഏകരക്ഷകാ, ലോകരക്ഷകാ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. യേശുവേ എന്റെ രക്ഷകാ, എന്റെ കുടുംബത്തിന്റെ രക്ഷകാ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. എന്നെ രക്ഷിക്കുവാൻ കുരിശിൽ മരിച്ച ഈശോയെ അങ്ങയെ എന്റെ ജീവിതത്തിന്റെ നാഥനും രക്ഷകനുമായി ഏറ്റുപറഞ്ഞുകൊണ്ട്, ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും നന്ദിപറയുകയും ചെയ്യുന്നു. യേശുവേ സ്നേഹനാഥാ ജീവനാഥാ അങ്ങയുടെ കുരിശുമരണത്തിന്റെ മഹിമയാലെ, തിരുരക്തത്തിന്റെ വിലയാലെ, ഉയർത്തെഴുന്നേൽപ്പിന്റെ ശക്തിയാലെ, എന്റെ ശരീരത്തെയും, ദമ്പതികളുടെ ശരീരത്തെയും, മനസിനെയും വിശുദ്ധീകരിച്ച അങ്ങയുടെ പരിശുദ്ധാത്മാവു കൊണ്ട് ഈദമ്പതികളെയും എന്നെയും നിറക്കണമേ
  യേശുവേ സ്തോത്രം, യേശുവേ നന്ദി ( 3 പ്രാവശ്യം)
അല്പസമയം ധ്യാനിക്കുക.
                സ്വതന്ത്രമായി കൈകൾ ഉയർത്തി ,
                                                ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കായും സ്തുതിക്കുക .
                               
കർത്താവേ കരുണയുണ്ടാകണമേ/ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ/ കൂട്ടികളെ ലഭിക്കുന്നതിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്ന ദമ്പതികളുടെമേൽ കരുണ തോന്നണമേ ഞങ്ങളെ ശിക്ഷിക്കരുതെ/ ഞങ്ങൾ പ്രാർത്ഥിക്കുന്ന ദമ്പതികളെ ശിക്ഷിക്കരുതെ/ ഞങ്ങളും ദമ്പതികളും / ഞങ്ങളുടെ പൂർവ്വികരും, ദമ്പതികളുടെ പൂർവ്വികരും, ഇവരുടെയും, ഞങ്ങളുടെയും സഹോദരങ്ങളും വഴി വന്നുപോയ എല്ലാ തെറ്റുകളും ക്ഷമിക്കണമേ | കടങ്ങൾ ഇളച്ചുതരണമേ/ ദമ്പതികളെയും ഞങ്ങളെയും അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമേ.
യേശുവേ സ്തോത്രം, യേശുവേ നന്ദി ( 3 പ്രാവശ്യം)
" യാചിപ്പിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും, മുട്ടുവീൻ തുറക്കപ്പെടും ' എന്ന് അരുളിചെയ്ത കർത്താവായ ഈശോയെ, അങ്ങയുടെ സന്നിധിയിൽ കുഞ്ഞുങ്ങൾ ലഭിക്കുന്നതിനു വേണ്ടി, ഞങ്ങൾ മുട്ടുകയും അന്വേഷിക്കയും യാചിക്കയും ചെയ്യുന്നു....(മറുവശത്തുള്ള ഒരോ ദമ്പതികളുടെ പേരു പറയുക) കുട്ടികളെ നൽകി അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
സ്വർഗ്ഗസ്ഥനായ എന്റെ പിതാവിനോട്, എന്റെ നാമത്തിൽ എന്തുയാചിച്ചാലും ലഭിക്കും എന്ന് വഗ്ദാനം ചെയ്തത് ഞങ്ങളുടെ രക്ഷകനായ ഈശോയെ, സ്വർഗ്ഗസ്ഥനായ അങ്ങയുടെ പിതാവിനോട് അങ്ങയുടെ നാമത്തിൽ, കുഞ്ഞുങ്ങൾ ലഭിക്കുന്നതിനു വേണ്ടി ഞങ്ങൾ യാചിക്കുന്ന ........ (മറുവശത്തുള്ള പേരുകൾ പറയുക) കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ.
ആകാശവും ഭൂമിയും കടന്നുപോകും എങ്കിലും അങ്ങയുടെ വചനങ്ങൾ നിലനിൽക്കുമെന്ന് വാഗ്ദാനം ചെയ്ത രക്ഷകനായ ഈശോയെ കുഞ്ഞുങ്ങൾ ലഭിക്കുന്നതിനു വേണ്ടി ഞങ്ങൾ യാചിക്കുന്ന ........ ( മറുവശത്തുള്ള പേരുകൾ വർത്തിക്കുക) കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുമെന്ന് ഞങ്ങൾ ഉറപ്പായി വിശ്വസിക്കുന്നു. പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ കർത്താവീശോമിശിഹായുടെ നാമത്തിലും പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിലും പ്രാർത്ഥന ഞങ്ങൾ സമർപ്പിക്കുന്നു. കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ.


കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും, chain prayer list ലെ എല്ലാ കുടുംബങ്ങളും 01' to 07"September വരെയുള്ള ദിവസങ്ങളിൽ രണ്ടു ഗണമായി, രാവിലെ 7 മുതൽ ഉച്ചയ്ക്ക് 3 മണി വരെ ഒരോ മണിക്കൂറിലും (9 നേരം), രാവിലെ 7 മണിക്കും, ഉച്ചയ്ക്ക് 3 മണിക്കും. വൈകീട്ട 9 മണിക്കും (3 നേരം) മക്കളില്ലാത്ത കുടുംബങ്ങളുടെ പേരുപറഞ്ഞു ഉപവസിച്ചു പ്രാർത്ഥിക്കുന്നതാണ്. സഭാമേലദ്ധ്യക്ഷന്മാരും സന്യാസി-സന്യാസിനികളും നമ്മോടൊപ്പം പ്രാർത്ഥിക്കുന്നതാണ്. നിങ്ങളും ദിവസങ്ങളിൽ ഉപവസിച്ചു പ്രാർത്ഥിക്കണമെ കുട്ടായ്മയുടെ അനുഗ്രഹപ്രദമായ നടത്തിപ്പിനുവേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ