2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

കുട്ടികൾ ഇല്ലാത്ത കുടുംബങ്ങൾക്കു വേണ്ടി... * K CCF K നടത്തുന്ന മദ്ധ്യസ്ഥ പ്രാർത്ഥന From 01" September to 07" September 2015

Praise the Lord!
Kerala Catholic Charismatic Fellowship(K.C.C.F.K.)
പരിശുദ്ധ അമ്മേ, രക്ഷകന്റെ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ
CHAIN PRAYER 1" September to 7" September 2015

ഈശോയിൽ പ്രിയ________________________________

ലോകരക്ഷകനും ഭൂസ്വർഗ്ഗങ്ങളുടെ അധിപനും നമ്മുടെ കർത്താവുമായ ഈശോമിശിഹായുടെ നാമത്തിൽ നിങ്ങൾക്ക് പ്രാർത്ഥനാഗുപ്പിൽ നിന്നും സ്നേഹവന്ദനങ്ങൾ. കുട്ടികൾ ഇല്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി കഴിഞ്ഞ 28 വർഷമായി K.C.C.F.K മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി വരുന്നു. വർഷത്തിൽ 4 കുടുംബങ്ങൾക്ക് മദ്ധ്യസ്ഥ പ്രാർത്ഥന വഴി ദൈവം വിടുതൽ നൽകി അനുഗ്രഹിച്ചു
.
പ്രാർത്ഥനാഗ്രൂപ്പ് ആഴ്ചയിൽ 4 ദിവസം ഞായർ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ പ്രാർത്ഥനക്കായി കൂടുന്നു. എല്ലാ ദിവസങ്ങളിലും ഗുപ്പംഗങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. എല്ലാ മാസത്തിന്റേയും ആദ്യവെള്ളായാഴ്ച ഉപവാസ പ്രാർത്ഥന നടത്തുന്നു. അന്നു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു .(നിങ്ങൾ എവിടെയായിരുന്നാലും ആദ്യവെള്ളിയാഴ്ചകളിൽ ഞങ്ങളോടൊപ്പം ഉപവസിച്ചു പ്രാർത്ഥിക്കുക) കൂടാതെ എല്ലാ മാസത്തിന്റേയും അവസാന വ്യാഴാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്കു 3 മണിവരെ ഉപവസിക്കുകയും 9 പ്രാവശ്യം ഒരോ മണിക്കൂർ ഇടവിട്ട് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. വർഷം സെപ്റ്റംബര് മാസ അില 8 ദിവസം Chain ആയി ഉപവാസത്തോടുകൂടി അനേകർ രാവിലെ 7 മണിക്കും , ഉച്ചക്ക് 3 മണിക്കും. വൈകിട്ട് 9 മണിക്കും കൃത്യസമയത്ത് ഒരു വിഭാഗവും, രാവിലെ 7 മുതൽ ഉച്ചയ്ക്കു 3 മണിവരെ ഓരോ മണിക്കൂർ ഇടവിട്ട 9 പ്രാവശ്യം മറ്റൊരു വിഭാഗവും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും.
  പ്രാർത്ഥനക്ക് ഒരുങ്ങുന്നതിനു വേണ്ടി ചില നിർദ്ദേശങ്ങൾ ഇതോടൊപ്പം അയക്കുന്നു. നിർദ്ദേശങ്ങൾ നിങ്ങൾക്കും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കും നൽകുന്നു. നമ്മുടെ യാചനകൾ ദൈവസന്നിധിയിൽ സ്വീകാര്യം ആകുന്നതിന് നമുക്ക് ആത്മശോധന ചെയ്യാം . ചോദ്യങ്ങളുടെ ഉത്തരം ഇങ്ങോട്ട് അയക്കുവാനല്ല. പ്രത്യുത നമ്മെ ശോധന ചെയ്തത് കർത്താവിന് സമർപ്പിക്കുന്നതിനാണ്. എന്നാൽ പ്രാർത്ഥനയെപ്പറ്റി എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ എഴുതി അറിയിക്കുക. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും.

നിങ്ങൾക്ക് ആരോടെങ്കിലും വിരോധം ഉണ്ടോ.?..... ആരോടെങ്കിലും നിങ്ങൾക്ക് ക്ഷമിക്കാനുണ്ടോ?
ബൈബിൾ പറയുന്നു
            “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അത് ക്ഷമിക്കുവീൻ.അപ്പോൾ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും".(മർക്കോസ് 11:25) "
            “ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ, അങ്ങനെ നിങ്ങൾ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും'.(മത്തായി 5: 44-45)
 നിങ്ങൾക്ക് ദൈവം നൽകിയ നന്മകൾ അവയുടെ അഭാവത്തിൽ ദുഃഖിക്കുന്നവർക്കുവേണ്ടി പങ്കുവയ്ക്കാറുണ്ടോ ?.. ബൈബിൾ പറയുന്നു:
" വിശക്കുന്നവരുമായി ആഹാരം പങ്കുവെക്കുകയും, ഭവനരഹിതരെ വീട്ടിൽ സ്വീകരിക്കുകയും, നഗ്നനെ ഉടുപ്പിക്കുകയും, സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കയും ചെയ്യുന്നതല്ലെ അത്. അപ്പോൾ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും, നീ വേഗം സുഖം പ്രാപിക്കും, നിന്റെ നീതി നിന്റെ മുമ്പിലും , കർത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും. നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ എന്ന് മറുപടി തരും' (ഏശയ്യാ 58 : 7-10)


" കർത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, എല്ലാ ഉൽപന്നങ്ങളുടെയും ആദ്യഫലങ്ങൾ കൊണ്ടും ബഹുമാനിക്കുക അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധികൊണ്ട് നിറഞ്ഞു കവിയുകയും ചെയ്യും.' (സുഭാഷിതം/ സദൃശ്യവാക്യങ്ങൾ 3:9)
: ദൈവം നൽകിയിരിക്കുന്ന ചെറുതും വലുതുമായ അനേകം അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞ് ദൈവത്തെ സ്തുതിക്കാറുണ്ടോ..?
"ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല', (1 കൊരി 2:9)
"നിങ്ങളെ കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. അത് 'നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്, നിങ്ങൾക്ക് ശുഭമായ ഭാവിയും, പ്രത്യാശയും നൽകുന്ന പദ്ധതി... ഞാൻ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും '' (ജെറമിയ 29 :11)
" ദൈവത്തെ സ്നേഹിക്കുന്നവർക്കും , അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്കും, അവിടുന്ന് സകലതും നന്മക്കായി പരിണമിപ്പിക്കുന്നു' (റോമർ 8, 58)
വിശുദ്ധവേദപുസ്തകവും, തിരുസ്സഭയും വിലക്കിയിരിക്കുന്ന എന്തെങ്കിലും പ്രവർത്തികൾ നിങ്ങൾ ചെയ്തിട്ടുണ്ടോ..? ഉണ്ടെങ്കിൽ അവ ഉപേക്ഷിച്ച് ഈശോയോട് മാപ്പുപറയുക..
" നിങ്ങൾ മന്ത്രവാദികളേയും, ശകുനക്കാരെയും , സമീപിച്ച അശുദ്ധരാകരുത്. (ലേവ്യ 19 :31)
" നിന്റെ ദൈവമായ കർത്താവ് തരുന്ന ദേശത്ത് നീ വരുമ്പോൾ, ദേശത്തെ ദുരാചാരങ്ങൾ അനുകരിക്കരുത്. ആഭിചാരകൻ, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരൻ, മൃതസന്ദേശവാഹകൻ എന്നിവരാരും നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കരുത്. ഇത്തരക്കാർ കർത്താവിന്ദ നിന്ദ്യരാണ്'. (നിയമാവർത്തനം 18 9- 13)
ഉദാ:- കൈനോക്കിക്കുക, ലക്ഷണം പറയിപ്പിക്കുക, വാരഫലം നോക്കുക, പ്രശ്നം വയ്പ്പിക്കുക ഇതെല്ലാം
ദൈവാനുഗ്രഹം തടസപ്പെടുത്തുന്ന തിന്മകളാണ്. നിങ്ങൾ പരസ്പരം കുറ്റാരോപണം നടത്താറുണ്ടൊ.....?
നിങ്ങൾ ജീവിതപങ്കാളിയെ പഴിക്കുമ്പോൾ വ്യക്തിയെ നിങ്ങൾക്കായി തിരഞ്ഞെടുത്ത ദൈവത്തേയും അതിന് സാക്ഷ്യം വഹിച്ച സഭയേയും ആണ് നിങ്ങൾ അവഹേളിക്കുന്നത്.
" എന്തെന്നാൽ അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖേനയും , അവിശ്വാസിയായ ഭാര്യ ഭർത്താവു മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു. (1 കൊറീന്ത്യർ 7 14 ) ലോകരക്ഷകനും നമ്മുടെ കർത്താവുമായ ഈശോമിശിഹായുടെ കൃപയും, സമാധാനവും, അനുഗ്രഹങ്ങളും, എപ്പോഴും നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് .
എന്ന് യേശു ക്രിസ്തുവിലുള്ള സ്നേഹത്തിലും, പരിശുദ്ധ അമ്മ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയിലും,

K. C. C. F. K. Leader

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ